ആശുപത്രിയിലേക്ക് പോകവെ കാറപകടം; ഹൃദയസ്തംഭനമുണ്ടായ യുവാവ് മരിച്ചു
text_fieldsകൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിലേക്ക് പോകവെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റ യുവാവ് ഹൃദയസ്തംഭനത്തെതുടർന്ന് മരിച്ചു.ആർകിടെക്റ്റായ കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ നഗർ ശിവമംഗലത്തിൽ പ്രശാന്ത് (44) ആണ് മരിച്ചത്. കാറോടിച്ചിരുന്ന പ്രശാന്തിന് ഹൃദയസ്തംഭനമുണ്ടായതിനെതുടർന്ന് നിയന്ത്രണം വിട്ട കാർ കൊല്ലം ബീച്ച് റോഡിൽ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. വൈകീട്ട് ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ കോർട്ടിൽ ടെന്നിസ് കളിക്കവെ പ്രശാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതിനെതുടർന്ന് ഭാര്യ അഡ്വ. ദിവ്യയുമൊത്ത് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ച് വരികയായിരുന്നു.
ആശുപത്രിക്ക് സമീപം എത്തിയതോടെ നെഞ്ചുവേദന കൂടുകയും കാറിെൻറ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ബീച്ച് റോഡിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. നാട്ടുകാർ ഇരുവരെയും ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമുണ്ടായ പ്രശാന്തിനെ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻവശം പൂർണമായും തകർന്നു. കടയോടനുബന്ധിച്ച മതിൽ തകർന്നു. ഇൗസ്റ്റ് പൊലീസ് അറിയിച്ചതനുസരിച്ച് കടപ്പാക്കടയിൽനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കാർ അപകടസ്ഥലത്തുനിന്ന് മാറ്റി. ബിഷപ് ജെറോം എൻജിനീയറിങ് കോളജ് മുൻ അധ്യാപകനാണ് പ്രശാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.