കശുവണ്ടി വ്യവസായം; വേതന വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ
text_fieldsകൊല്ലം: കശുവണ്ടി വ്യവസായരംഗത്ത് വേതന വർധന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഐ.ആര്‍.സി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുകയും, പൊതുമേഖല കാഷ്യൂ ഫാക്ടറികളില്‍ 200 ദിവസം തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ തോട്ടണ്ടി കാഷ്യൂ ബോര്‍ഡ് വഴി നല്‍കണമെന്ന് കാഷ്യൂ ബോര്‍ഡിനോട് ആവശ്യപ്പെടാനും സംയുക്തട്രേഡ് യൂനിയനുകളുടെ യോഗത്തില്‍ തീരുമാനം.
ചില ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിച്ച് മറ്റുചിലര്‍ക്ക് മുതലെടുപ്പ് നടത്താന്‍ അവസരങ്ങള്‍ നല്‍കുന്ന നീക്കങ്ങളെ പരാജയപ്പെടുത്താനും യോഗം തീരുമാനിച്ചു. കാഷ്യൂ കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായി വിരമിക്കുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 30ന് കുന്നത്തൂര്‍ ഫാക്ടറി അങ്കണത്തില്‍ മന്ത്രി പി. രാജീവ് ഗ്രാറ്റ്വിറ്റി വിതരണം ചെയ്യും.
ആറു വര്‍ഷത്തിനിടയില്‍പത്തുവര്‍ഷത്തെ കുടിശ്ശിക ഉണ്ടായിരുന്ന ഗ്രാറ്റുവിറ്റി മുഴുവന്‍ തൊഴിലാളികള്‍ക്കും കൊടുത്തുതീര്‍ത്തതായും അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. 30ന് നവീകരിച്ച കുന്നത്തൂര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.
ചൊവാഴ്ച മുതല്‍ ഫാക്ടറികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികള്‍ സഹകരിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. കാഷ്യൂ കോര്‍പറേഷന്‍ ഹെസ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന്‍, ബോര്‍ഡ് മെംബർമാരായ ജി. ബാബു, ബി. സുജീന്ദ്രന്‍, അഡ്വ. ശൂരനാട് എസ്. ശ്രീകുമാര്‍, സജീ ഡി. ആനന്ദ്, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധാനം ചെയ്ത് കെ. രാജഗോപാല്‍, ബി. തുളസീധരക്കുറുപ്പ്, അഡ്വ. മുരളി മടന്തകോട്, ജെ. രാമാനുജന്‍ (സി.ഐ.ടി.യു), അഡ്വ. ജി. ലാലു, അയത്തില്‍ സോമന്‍ (എ.ഐ.ടി.യു.സി), പെരിനാട് മുരളി, കോതേത്ത് ഭാസുരന്‍, അഡ്വ. സവിന്‍ സത്യന്‍, മംഗലത്ത് രാഘവന്‍ (ഐ.എന്‍.ടി.യു.സി), അഡ്വ. ടി.സി. വിജയന്‍, ജി. വേണുഗോപാല്‍, ഇടവനശ്ശേരി സുരേന്ദ്രന്‍, കുരീപ്പുഴ മോഹനന്‍ (യു.ടി.യു.സി) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.