തളർന്ന് തീരം; മാന്ദ്യച്ചുഴിയിൽ കശുവണ്ടി
text_fieldsകൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിെൻറ ആളും ആരവവും ഉച്ചസ്ഥായിയിലെത്തുമ്പോഴും ജില്ലയുടെ നട്ടെല്ലായ പ്രധാന രണ്ട് തൊഴിൽമേഖലയും തൊഴിലാളികളും മാന്ദ്യച്ചുഴിയിൽ. വാഗ്ദാനപ്പെഴുമഴയത്തും തൊഴിൽ അനിശ്ചിതത്വം കശുവണ്ടിമേഖലെയയും മത്സ്യത്തൊഴിലാളികെളയും വിട്ടുമാറിയിട്ടില്ല. അതുകൊണ്ടുതന്നെ ജില്ലയിൽ പഴയ തെരഞ്ഞെടുപ്പ് ആരവം ഉയരുന്നുമില്ല.
ലോക്ഡൗണും കോവിഡും ഏറ്റവും കൂടുതൽ ബാധിച്ചത് മത്സ്യത്തൊഴിലാളികളെയാണ്. സാവധാനമെങ്കിലും തൊഴിൽമേഖലയിൽ ഉണർവുണ്ടാകുമ്പോഴാണ് ഒന്നിനുപിറകെ മറ്റൊന്നായി കാലാവസ്ഥ വ്യതിയാനമെന്ന ഇടിത്തീ. ഒടുവിലെത്തിയ ബുറെവി മത്സ്യത്തൊഴിലാളികളുടെ നല്ല സീസണിലെ അഞ്ച് ദിവസങ്ങളാണ് അപഹരിച്ചത്. ഇപ്പോഴും കടലിലിറങ്ങാൻ അനുവാദമില്ല. ലോക്ഡൗൺ, ട്രോളിങ് നിരോധനം, കടൽക്ഷോഭം, ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ എന്നിങ്ങനെയായി ഇപ്പോൾതന്നെ വർഷത്തിെൻറ പാതി തൊഴിൽദിനങ്ങളും അപഹരിച്ചുകഴിഞ്ഞു. ഓഖിക്ക് ശേഷം സംസ്ഥാനത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പും ഒരുക്കങ്ങളും കാര്യക്ഷമമാണ്.
അതുകൊണ്ടുതന്നെ മുന്നറിയിപ്പ് വന്നാൽ ആദ്യം വിലക്കുവീഴുന്നത് മത്സ്യത്തൊഴിലിനാണ്. ഇതിനോടകം പത്തിലേറെ ചുഴലിമുന്നറിയിപ്പുകൾ തീരത്തുണ്ടായി. അത്യാവശ്യം നല്ലരീതിയിൽ മത്സ്യവും അതിന് നല്ല വിലയും കിട്ടുന്ന മാസത്തിലെ ഒരാഴ്ചയാണ് ഇപ്പോൾ വഞ്ചി കരക്ക് കയറ്റി വെറുതെയിരിക്കേണ്ടിവന്നത്. സർക്കാർ നൽകുന്ന സൗജന്യകിറ്റ് മാത്രമാണ് തീരമേഖലക്ക് ഏക ആശ്രയം.
കശുവണ്ടി മേഖലയിലും പ്രതിസന്ധിതന്നെയാണ്. പൂട്ടിക്കിടന്ന ഫാക്ടറികൾ കുറച്ചെല്ലാം തുറന്ന് ഉണർവിലേക്ക് നീങ്ങിയ മേഖലക്ക് ഇടിത്തീയായി കോവിഡും തുടർന്നുള്ള നിയന്ത്രണങ്ങളും. കയറ്റുമതി തീർത്തും ഇല്ലാതായി. കേരളെത്തക്കാൾ ഇതര സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമായതിനാൽ അന്തർസംസ്ഥാന കയറ്റുമതിയും നേർപകുതിയായി. ഉത്സവ സീസണുകൾ ഇല്ലാതായതും കനത്ത തിരിച്ചടിയായി. കശുവണ്ടി കൂടുതൽ സംഭരിച്ച് വിൽപന സജീവമാക്കാനിരുന്ന വർഷത്തിലാണ് അതിനും തിരിച്ചടിയേറ്റത്. മറ്റൊരു തദ്ദേശതെരഞ്ഞെടുപ്പിെൻറ ആരവമുണരുമ്പോൾ ജില്ലയുടെ നട്ടെല്ലായ രണ്ട് മേഖലകളും ആശങ്കയോടെ കടന്നുപോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.