'സർഗോത്സവം-2022' അഞ്ചലിൽ
text_fieldsകൊല്ലം: സി.ബി.എസ്.ഇ കൊല്ലം സഹോദയ കലോത്സവം 'സർഗോത്സവം-2022'നവംബർ രണ്ടു മുതൽ അഞ്ചുവരെ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടക്കും. സ്റ്റേജിതര ഇനങ്ങൾ ശനിയാഴ്ച രാവിലെ മുതൽ തിരുവനന്തപുരം സർവോദയ, അഞ്ചൽ ഹോളി ഫാമിലി, കുന്നത്തൂർ സെന്‍റ് ജോസഫ് നസ്രത്ത് സ്കൂൾ, ആയൂർ ചെറുപുഷ്പ എന്നീ കേന്ദ്രങ്ങളിൽ നടക്കും.
രണ്ടിന് വൈകീട്ട് മൂന്നിന് അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി സർഗോത്സവം ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡനറ് ഡോ. എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ചലച്ചിത്ര നടൻ ടിനി ടോം എന്നിവർ മുഖ്യാതിഥികളായിരിക്കും.
പി.എസ്. സുപാൽ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം. കെ. ഡാനിയേൽ, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെംബർ സക്കീർ ഹുസൈൻ, സഹോദയ ജനറൽ സെക്രട്ടറി ജയശ്രീ മോഹൻ, ട്രഷറർ ഫാ. സണ്ണി തോമസ്, വൈസ് പ്രസിഡന്‍റ് ഡോ. എബ്രഹാം കരിക്കം, കെ.എം. മാത്യൂ, ജനറൽ കൺവീനർ സൂസൻ കോശി, കൺവീനർ മേരി പോത്തൻ എന്നിവർ സംസാരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കൊല്ലം സഹോദയയിലെ 45 സ്കൂളുകളിൽ നിന്നായി 3100 കുട്ടികൾ നാല് കാറ്റഗറികളിലായി കലോത്സവത്തിൽ പങ്കെടുക്കുന്നു. 11 സ്റ്റേജുകളിലായി 146 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
3000 പേർക്ക് ഇരിക്കാവുന്ന പന്തലിന്‍റെ നിർമാണം പൂർത്തിയായി വരുന്നു. സമാപന ദിവസമായ അഞ്ചിന് വൈകീട്ട് നാലിന് സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം സഹോദയ പ്രസിഡന്‍റ് ഡോ. എബ്രഹാം തലോത്തിൽ, വൈസ് പ്രസിഡന്‍റ് ഡോ. എബ്രഹാം കരിക്കം, ട്രഷറർ ഫാ. സണ്ണി തോമസ്, അഞ്ചൽ, സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ. ബോവസ് മാത്യു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.