ശ്മശാനം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ്-ക്രിസ്മസ് സ്പെഷൽ ഡ്രൈവ് എന്നിവയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.
കേരളപുരം സ്വദേശി അഞ്ചുമുക്ക് തണൽ നഗറിൽ ഹരിലാൽ (40) ആണ് പിടിയിലായത്. കേരളപുരം ശ്മശാനം കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ വൻതോതിൽ ലഹരി മരുന്ന് ഉപയോഗം നടക്കുന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് സി.ഐ എസ്. കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി മരുന്ന് ഒളിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിൽപന നടത്തുന്നതിനും സുരക്ഷിത താവളമായാണ് ശ്മശാനത്തെ ഇവർ ഉപയോഗിച്ചത്.
പ്രിവൻറീവ് ഓഫിസർമാരായ സുബിൻ ബെർണാഡ്, എ. രാജു, സി. ബിജുമോൻ, ഷാഡോ ടീം അംഗങ്ങളായ എവേഴ്സൻ ലാസർ, ദിലീപ് കുമാർ, സതീഷ് ചന്ദ്രൻ, അനീഷ് എം.ആർ, വിഷ്ണുരാജ്, സിദ്ധു, അഖിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.