സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ രാജ്യത്തിന് മാതൃക -മന്ത്രി
text_fieldsചടയമംഗലം: അത്യാധുനിക ചികിത്സ സംവിധാനങ്ങളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ.പി യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എന്‍.എച്ച്.എം ഫണ്ടിനത്തില്നിന്നും 15.70 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി യൂനിറ്റ് നവീകരിച്ചത്.
മുന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 20.90 ലക്ഷം രൂപയും എച്ച്.എം.സി ഫണ്ടിനത്തിലുള്ള 1.21 ലക്ഷം രൂപയും ചേര്‍ത്ത് 22.11 ലക്ഷം രൂപ ചെലവിലാണ് എക്സ്റേ യൂനിറ്റ് സ്ഥാപിച്ചത്. സായാഹ്ന ഒ.പി, 34 പേരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനം, 24 മണിക്കൂര്‍ ഐ.പി സേവനം, ലബോറട്ടറി, ഫാര്‍മസി, പാലിയേറ്റിവ് കെയര്‍ പ്രോഗ്രാം, സെക്കൻഡറി പാലിയേറ്റിവ് കെയര്‍ പ്രോഗ്രാം, പകല്‍വീട്, നേത്രപരിശോധന സംവിധാനം, ഫിസിയോതെറപ്പി, എക്സ്റേ തുടങ്ങിയ സേവനങ്ങളോടു കൂടിയാണ് ഒ.പി നവീകരിച്ചത്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന് അധ്യക്ഷതവഹിച്ചു.
വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി. നായര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഉഷ, ആര്. ജയന്തിദേവി, വെളിനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന, വെളിനല്ലൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ബി.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.