ചടയമംഗലത്ത് മുഖച്ഛായ മാറ്റുന്ന വികസനം -മുല്ലക്കര രത്നാകരൻ
text_fieldsചടയമംഗലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് മുല്ലക്കര രത്നാകരൻ എം.എൽ എ. ഐരക്കുഴി-അഞ്ചൽ റോഡിലെ പതിനൊന്നര കിലോമീറ്റർ ദൂരം 19.80 കോടി മുടക്കിയാണ് പൂർത്തീകരിക്കുന്നത്.
തിരുവനന്തപുരം-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പാങ്ങോട്-കടയ്ക്കൽ-ചിങ്ങേലി- ചടയമംഗലം റോഡിന് പത്തൊമ്പതര കിലോമീറ്റർ അത്യാധുനിക രീതിയിൽ പൂർത്തീകരിക്കാൻ 27 കോടി 80 ലക്ഷം രൂപയാണ് അനുവദിച്ചത്. പാങ്ങോട് മുതൽ പള്ളിമുക്ക് വരെ ഒന്നാംഘട്ട ടാറിങ് പൂർത്തീകരിച്ച് രണ്ടാം ഘട്ട ടാറിങ് ജോലികൾ പുരോഗമിക്കുകയാണ്. ചടയമംഗലം-ചിങ്ങേലി ഭാഗത്തെ നിർമാണത്തിനായി ക്രമീകരണങ്ങൾ നടത്തുകയാണ്. 16.9 കോടിയുടെ ആയൂർ - ഇത്തിക്കര റോഡിലെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കടയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മികവിെൻറ കേന്ദ്രം നിർമിക്കുന്നതിന് അഞ്ച് കോടിയും അനുവദിച്ചു. മലയോര ഹൈവേയിൽ ചടയമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്ന ചോഴിയക്കോട് - ചല്ലിമുക്ക് ഭാഗത്ത് രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് കോടി രൂപ െചലവഴിച്ച് ചിതറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുകയാണ്.
വെളിനല്ലൂർ പഞ്ചായത്തിൽ അനുവദിച്ച കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനവും നടക്കുകയാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.