Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightകാര്‍ഷികവിളകള്‍...

കാര്‍ഷികവിളകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ഗോ​കു​ല്‍, ഗോ​പു​ലാ​ല്‍

ചാത്തന്നൂര്‍: കാര്‍ഷികവിളകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആദിച്ചനല്ലൂര്‍ പ്ലാക്കാട് കുതിരപ്പന്തിയില്‍ വീട്ടില്‍ ചന്തു എന്ന ഗോകുല്‍ (26), പ്ലാക്കാട് നടയില്‍ പടിഞ്ഞാറ്റതില്‍ ഗോപുലാല്‍ (30) എന്നിവരാണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപത്തെ വീട്ടിലെ പുരയിടത്തില്‍നിന്ന് 4000 അടക്ക കഴിഞ്ഞയാഴ്ച മോഷണം പോയിരുന്നു.

തുടര്‍ന്ന് വീട്ടുടമ ചാത്തന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇരുവരും പിടിയിലായത്. മുമ്പും സമാന രീതിയില്‍ ഈ പ്രദേശങ്ങളില്‍നിന്ന് കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടിരുന്നു. ചാത്തന്നൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ വി. രേഖ, ഫാത്തില്‍, സുരേഷ്, എസ്.സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststealing case
News Summary - Accused of stealing agricultural crops arrested
Next Story