പാരിപ്പള്ളിയിൽ പട്ടാപ്പകൽ ഫ്ലാറ്റിൽ സ്ത്രീകളെ ആക്രമിച്ച് കവർച്ച
text_fieldsചാത്തന്നൂർ: പട്ടാപ്പകൽ പാരിപ്പള്ളിയിൽ ഫ്ലാറ്റിൽ സ്ത്രീകളെ ആക്രമിച്ച് അഞ്ചംഗ സംഘം കവർച്ച നടത്തി. സംഘത്തിലെ രണ്ടുപേർ പിടിയിൽ. മറ്റ് മൂന്ന് പേർക്കായി പൊലീസ് അന്വേഷണം തുടരുന്നു. കണ്ണൂർ വളപട്ടണം സ്വദേശി സതീഷ് (37), പാരിപ്പള്ളി മീനമ്പലം ഇന്ദീവരത്തിൽ അനിൽകുമാർ (48) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ ഒളിവിലാണ്. കല്ലുവാതുക്കൽ വിലവൂർകോണം ആശംസ്, പരവൂർ സ്വദേശി സുനീർ, മയ്യനാട് സ്വദേശി അലൻ എന്നിവരാണ് ഒളിവിൽ പോയത്.
സംഭവത്തെ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം ഉച്ചക്ക് 12ഒാടെ പാരിപ്പള്ളി ജങ്ഷന് സമീപമുള്ള ഫ്ലാറ്റിൽ ഒത്തുകൂടിയ സ്ത്രീകളും പുരുഷന്മാരും തമ്മിൽ തർക്കമുണ്ടായി. പുരുഷന്മാർ സ്ത്രീകളെ ആക്രമിച്ച് സ്വർണവുമായി കടന്ന് കളയാൻ ശ്രമിക്കവേ സ്ത്രീകളുടെ ബഹളവും നിലവിളിയും കേട്ട് നാട്ടുകാർ ഒാടിക്കൂടി.
ഫ്ലാറ്റിൽനിന്ന് സ്വർണവുമായി ഇറങ്ങിയോടിയ അഞ്ചംഗ സംഘത്തിലെ ഒരാളെ പാരിപ്പള്ളി ജങ്ഷനിൽ നിന്ന് നാട്ടുകാരും മറ്റൊരാളെ പാമ്പുറത്ത് നിന്ന് പൊലീസും പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.