തണ്ണീർത്തടങ്ങൾ നികത്താൻ ചണ്ടി ഡിപ്പോ മാലിന്യം; പ്രതിഷേധം ശക്തം
text_fieldsചാത്തന്നൂർ: തണ്ണീർത്തടങ്ങൾ നികത്തുന്നതിന് ചണ്ടി ഡിപ്പോയിലെ മാലിന്യം ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ചാത്തന്നൂർ പഞ്ചായത്തിലെ താഴം കല്ലുവെട്ടാംകുഴി വാർഡിൽ ചാത്തന്നൂർ തോടിനോട് ചേർന്നുള്ള തണ്ണീർത്തടങ്ങൾ നികത്തുന്നതിനാണ് കൊല്ലത്തെ ചണ്ടി ഡിപ്പോയിൽ നീക്കം ചെയ്യുന്ന മാലിന്യം ഉപയോഗിക്കുന്നത്.
ദേശീയപാതയിൽനിന്ന് നീക്കം ചെയ്ത മണ്ണിട്ട് നികത്തിയതിനു പിന്നാലെയാണ് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്ലാസ്റ്റികും ഗ്ലാസും കലർന്ന മാലിന്യംകൊണ്ടിട്ട് നികത്താൻ ശ്രമിക്കുന്നത്. വളമാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ലോഡ് കണക്കിന് മാലിന്യം ഇറക്കിയത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വളമല്ല, പ്ലാസ്റ്റികും ഗ്ലാസും കലർന്ന മാലിന്യമാണെന്ന് പറഞ്ഞതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിയന്തരമായി ഇതു മാറ്റണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.