ചാത്തന്നൂർ സ്പിന്നിങ് മിൽ രണ്ടാംഘട്ട നവീകരണം ഇന്നു മുതൽ
text_fieldsചാത്തന്നൂർ: കാരംകോട്ടെ കൊല്ലം സഹകരണ സ്പിന്നിങ് മില്‍ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. വൈകീട്ട് 3.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എല്‍.എ അധ്യക്ഷത വഹിക്കും.
അഞ്ച് വര്‍ഷത്തിലധികമായി കുടിശ്ശികയായ 155 തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റിയും മില്ലിലെ സ്ഥിരം തൊഴിലാളികളുടെ കുടിശ്ശികയായ ഒമ്പത് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യും.
ആകെ 8.5 കോടി രൂപയാണ് ഇതിനായി നല്‍കുന്നത്. ഗ്രാറ്റ്വിറ്റി കുടിശ്ശിക വിതരണം ധന മന്ത്രി കെ.എന്‍. ബാലഗോപാലും കുടിശ്ശിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും വിതരണം കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയും നിര്‍വഹിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് മില്‍ ചെയര്മാന് എ.ആര്.ബഷീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.