പാരിപ്പള്ളിയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു
text_fieldsചാത്തന്നൂർ: പാരിപ്പള്ളിയിൽ ലഹരി മാഫിയയും മദ്യപസംഘങ്ങളും സജീവമായിട്ടും പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കൾ, കഞ്ചാവ് എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ലഹരി കച്ചവടക്കാർ ലോഡ്ജുകളിലും മെഡിക്കൽ കോളജ് പരിസരത്തും തങ്ങുകയാണെന്നാണ് ആക്ഷേപം. പാരിപ്പള്ളിയിലെ വിവിധ മേഖലകളിൽ പരസ്യ മദ്യപാനവും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
പകൽ സമയങ്ങളിൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങിനടക്കുവാൻ കഴിയാത്ത അവസ്ഥ പലയിടത്തുമുണ്ട്. സ്ഥിരമായി മദ്യവിൽപന നടത്തുന്ന സംഘം മെഡിക്കൽ കോളജും പരിസരവും കൈയടക്കിയ നിലയിലാണ്. പാരിപ്പള്ളി ടൗണിൽ മാത്രം സ്ഥിരമായി ഇരുപതോളം മദ്യ കച്ചവടക്കാരും പത്തോളം കഞ്ചാവ് മയക്കുമരുന്ന് കച്ചവടക്കാരും ഉണ്ടെന്ന് പൊലീസും എക്സൈസും സമ്മതിക്കുന്നു.
ലഹരി വിപണനവും പരസ്യ മദ്യപാനവും നിയന്ത്രിക്കുവാൻ പൊലീസും എക്സൈസും കാര്യക്ഷമമായി നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.