നിയമങ്ങൾ കാറ്റില്‍പറത്തി തണ്ണീർത്തടങ്ങൾ നികത്തൽ
text_fieldsചാത്തന്നൂർ: നിയമങ്ങൾ കാറ്റില്‍പറത്തി തണ്ണീർത്തടങ്ങളും നിലങ്ങളും നികത്തുന്നത് സജീവമായിട്ടും നടപടിയില്ല. ദേശിയപാത വികസന ഭാഗമായി കെട്ടിടങ്ങൾ പൊളിക്കുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതില്‍ നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുകയാണ്.
സ്വന്തമായി മറ്റ് ഭൂമിയില്ലാത്തവര്‍ക്ക് വീടുെവക്കാനായി അഞ്ച് സെന്‍റ് നിലം നികത്താം എന്നതിന്‍റെ മറവിലാണ് ഏക്കര്‍കണക്കിന് ഏലാകള്‍ നികത്തിയത്.
രണ്ടും മൂന്നും വീടുകള്‍ സ്വന്തമായുള്ളവരും വലിയ വ്യവസായികളുമാണ് ബിനാമി പേരുകളില്‍ നിലം നികത്താനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയത്.
ഇത്തിക്കരയാറ്റിന്‍റെ തീരത്തും പോളച്ചിറ മീനാട് ഏലായുടെ വിവിധ ഭാഗങ്ങളിലും വയല്‍ഭൂമി അപേക്ഷ പോലും നൽകാതെ നികത്തിക്കഴിഞ്ഞു.
ചാത്തന്നൂർ തോടിന്‍റെ വശങ്ങളും വ്യാപകമായി നികത്തപ്പെട്ടു. നികത്തിയ ഇടങ്ങളിലെങ്ങുംതന്നെ ഭൂരഹിതരായവരുടെ സാധാരണ വീടുകളല്ല ഉയരുന്നത്. ആഡംബര വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് നിര്‍മിക്കുന്നത്. ജില്ലയിലെങ്ങുംതന്നെ നികത്തിയ നിലങ്ങളില്‍നിന്ന് മണ്ണ് തിരികെ എടുത്തിട്ടില്ല. ഇപ്പോൾ മണ്ണിന്‍റെ സ്ഥാനത്ത് കോൺക്രീറ്റ് ഉൾപ്പടെയുള്ള കെട്ടിടാവശിഷ്ടങ്ങൾ കൂടിയായതോടെ നിലം നികത്താൻ എളുപ്പമായി. പൊലീസ് പരിശോധനയില്ലാത്തത് നിലം നികത്തൽ സംഘങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.