ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ ’മണ്ണൊഴുക്ക്’
text_fieldsചാത്തന്നൂർ: ഒരു ഇടവേളക്കുശേഷം ചാത്തന്നൂരിൽ Land mafia is active again. ഇരുളിന്റെ മറവിൽ മണ്ണുമായി കുതിച്ചു പായുകയാണ് ടിപ്പറുകൾ. ചാത്തന്നൂർ കോയിപ്പാട്, ഇടനാട്, കുടുക്കറപണ, ഊറാംവിള ലക്ഷംവീട് കോളനി ഏല എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ചാത്തന്നൂർ പഞ്ചായത്തിൽ വൻ തോതിൽ മണ്ണു കടത്തലും നിലം നികത്തലും നടക്കുന്നത്.
ചാത്തന്നൂർ പൊലീസ് സ്റ്റേഷനും മുന്നിലൂടെയാണ് രാപ്പകൽ വിത്യാസമില്ലാതെ മണ്ണുമായി ടിപ്പറുകൾ ചീറിപ്പായുന്നത് എന്നിട്ടും ബന്ധപ്പെട്ടവരാരും കണ്ട ഭാവം നടിക്കുന്നില്ല. ശനിയാഴ്ച വെളുപ്പിന് കോയിപ്പാട് രണ്ടാലുംമൂടിന് സമീപം രണ്ട് കൂറ്റൻ കുന്നുകളാണ് ഒറ്റ ദിവസം കൊണ്ട് മണ്ണ് മാഫിയ സംഘങ്ങൾ ഇല്ലാതാക്കിയത്. ഇരുപതോളം ടിപ്പർ ലോറികൾ മണ്ണുമായി ചീറിപ്പാഞ്ഞിട്ടും ചാത്തന്നൂർ പൊലീസ് ടിപ്പർ ലോറികൾ പിടികൂടാൻ നടപടിയും സ്വീകരിച്ചിട്ടില്ല.
പരാതി നൽകിയാൽ സ്ഥലം ഉടമസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതല്ലാതെ മണ്ണ് കടത്തിയ മണ്ണ് മാഫിയ സംഘങ്ങളെയോ ഉപയോഗിച്ച ടിപ്പർ ലോറികളോ മണ്ണുമാന്തി യന്ത്രങ്ങളോ പിടികൂടുന്നില്ലത്രെ. കഴിഞ്ഞദിവസം ഇടനാട് ഭാഗങ്ങളിൽ വ്യാപകമായി മണ്ണെടുത്തതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചിരുന്നതായും പറയുന്നു. പൊലീസ് എത്തി മണ്ണുമാന്തി പിടികൂടിയെങ്കിലും വിട്ടയച്ചതായും ആരോപണമുണ്ട്.
പുലർച്ചെ മൂന്ന് കഴിഞ്ഞാൽ വിഹാരം
ചാത്തന്നൂർ: വെളുപ്പിന് മൂന്നുമണിയോടെയാണ് മണ്ണ് മാഫിയ സംഘങ്ങൾ വ്യാപകമായി രംഗത്തിറങ്ങുന്നത്. മാഫിയ എസ്കോർട്ട് സംഘങ്ങൾ ഇവർക്ക് ആവശ്യമായ നിർദേശം നൽകും. അനധികൃത മണ്ണെടുപ്പും, നിലം നികത്തലും കണ്ണിൽപ്പെട്ട് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചാൽ പൊലീസ് വാഹനം ഇറങ്ങുന്നപാടെ സ്റ്റേഷനുമുന്നിൽ കാത്തുനിൽക്കുന്ന എസ്കോർട്ട് സംഘം നിർദേശം നൽകും.
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ തന്നെ ചില പൊലീസ് ഉദ്യോഗസ്ഥരും ഈ സംഘങ്ങളെ സഹായിക്കുന്നതായാണ് ആരോപണം. തടയാൻ ചെന്നാൽ ആയുധങ്ങളുമായി എത്തി ആക്രമിക്കാനും ഒരു കൂട്ടം ഉണ്ടാകുന്നതിനാൽ പ്രദേശവാസികളും ഭീതിയിലാണ് .
ചാത്തന്നൂർ: നീർച്ചാൽ നികത്തിയത് ഒറ്റപ്പകൽകൊണ്ട്
ചാത്തന്നൂർ കുടുക്കറ പണക്ക് സമീപം നീർച്ചാൽ ഏതാനും മാസങ്ങൾക്കു മുമ്പ് ഒരുപകൽ കൊണ്ടാണ് നികത്തിയത്. ഈ ടിപ്പർ ലോറികൾ പിടികൂടാനും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. തടയാനെത്തിയ പ്രദേശവാസികളെ മണ്ണ് മാഫിയ സംഘങ്ങൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചാത്തന്നൂർ ഊറാംവിള ലക്ഷംവീട് കോളനിക്ക് സമീപം നീർച്ചാലും ഏലയും ആയിരുന്ന ഒരേക്കറോളം നിലം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നികത്തിയത്. ആർ.ഡി.ഒ ഉത്തരവും വില്ലേജ് ഓഫിസറുടെ ഉത്തരവും മറികടന്നാണ് ഇവിടെ നിലം നികത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.