ദേശീയപാത നിർമാണം; അപകടത്തിൽ മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
text_fieldsചാത്തന്നൂർ: ദേശീയപാത നിർമാണത്തിൽ അടിപ്പാതക്കായി നിർമിക്കുന്ന പില്ലറിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഷട്ടർ ഇളകിവീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്.
തിങ്കളാഴ്ച രാത്രി 8.30 ഓടെ ദേശീയപാത ചാത്തന്നൂർ ജങ്ഷനിലാണ് അപകടം. തിങ്കളാഴ്ച രാത്രി തൂണുകളുടെ കോൺക്രീറ്റ് തുടങ്ങി പകുതിയോളം എത്തിയപ്പോൾ വൃത്താകൃതിയിലുള്ള ലോഹകവചങ്ങളിൽ ഒന്നിന്റെ നട്ടും ബോൾട്ടും ഇളകി നിലംപതിക്കുകയായിരുന്നു. ഇതോടെ വൈബ്രേറ്റർ ഉപയോഗിച്ച് ഇതിന്റെ മുകളിൽനിന്ന് കോൺക്രീറ്റ് ഉറപ്പിച്ചുകൊണ്ടിരുന്ന തൊഴിലാളികൾക്ക് താഴെവീഴുകയായിരുന്നു. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുവരെ ചെയ്ത കോൺക്രീറ്റ് നിലംപതിച്ചു. ദേശീയപാത നിർമാണം; അപകടത്തിൽ മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്തുടർന്ന് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന ഷട്ടറുകളും ഇളക്കിമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.