അമിതഭാരവുമായി ലോറികൾ; വട്ടക്കുഴി പാലം അപകടാവസ്ഥയിൽ
text_fieldsചാത്തന്നൂർ: അമിതഭാരം കയറ്റിയ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതിനെ തുടർന്ന് റോഡ് തകരുകയും പാലം അപകടാവസ്ഥയിലാകുകയും ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്തിലെ വിലവൂർക്കോണം- ഇളംകുളം- പുത്തൻവിള പഞ്ചായത്ത് റോഡാണ് തകർന്ന് തുടങ്ങിയത്. കല്ലുവാതുക്കൽ -വേളമാനൂർ റോഡിലെ വട്ടക്കുഴി പാലവും അപകടാവസ്ഥയിലായി.
വർഷങ്ങൾ പഴക്കമുള്ള പാലത്തിലൂടെ പത്ത് ടണ്ണിൽ കൂടുതൽ ഭാരവുമായി വാഹനങ്ങൾ പോകരുത് എന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം ഉണ്ട്. ഇപ്പോൾ റോഡിലൂടെ 50 ടൺ ഭാരം ലോഡുമായി ദിവസവും നൂറ് കണക്കിന് ടോറസ് ലോറികളാണ് പായുന്നത്. വേളമാനൂർ ഓയൂർ ഭാഗത്തുള്ളവർക്ക് കല്ലുവാതുക്കൽ എത്തുന്നതിന് ആശ്രയമായുള്ള പാലമാണ് അപകടാവസ്ഥയിലാവുന്നത്. അടിയന്തിരമായി തകർന്ന റോഡ് നിർമിക്കുകയും അമിതഭാര വാഹനങ്ങളുടെ ഓട്ടം അവസാനിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.