പരവൂർ നാടകോത്സവം വെള്ളിയാഴ്ച മുതൽ 27 വരെ
text_fieldsചാത്തന്നൂർ: പരവൂർ നാടകശാലയുടെ നേതൃത്വത്തിൽ രണ്ടാമത് നാടകോത്സവം വെള്ളിയാഴ്ച മുതൽ 27 വരെ കോട്ടപ്പുറം ഹൈസ്കൂൾ മൈതാനിയിൽ നടക്കും. നാടകോത്സവം സാംസ്കാരിക പ്രവർത്തകക്ഷേമ ബോർഡ് ചെയർമാൻ മധുപാൽ ഉദ്ഘാടനം ചെയ്യും. പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന ദിവസം കോഴിക്കോട് രംഗഭാഷയുടെ 'മുക്കുറ്റി' അരങ്ങിലെത്തും. തുടർന്ന് കോഴിക്കോട് സൃഷ്ടിയുടെ 'റാന്തൽ', എറണാകുളം ചരിത്രധാരയുടെ 'ഞാൻ', കാളിദാസ കലാകേന്ദ്രത്തിന്‍റെ 'ചന്ദ്രികക്കുമുണ്ടൊരു കഥ', തിരുവനന്തപുരം നന്ദനം തിയറ്റേഴ്സിന്‍റെ 'ബാലരമ', ചിറയിൻകീഴ് അനുഗ്രഹയുടെ 'നായകൻ', ചങ്ങനാശ്ശേരി അണിയറയുടെ 'നാല് വരിപ്പാത', വടകര വരദയുടെ 'മക്കൾക്ക്', വള്ളുവനാട് ബ്രഹ്മയുടെ 'രണ്ട് നക്ഷത്രങ്ങൾ' എന്നിവ അവതരിപ്പിക്കും. 27ന് പരവൂർ നാടകശാലയുടെ 'പ്രണയപുസ്തകം' എന്ന നാടകവും അവതരിപ്പിക്കും.
എല്ലാ ദിവസവും 5.30 മുതൽ ഓപൺ ഫോറം നടക്കും. 26ന് വൈകീട്ട് നാലിന് 'പരവൂരിലെ നാടക പെരുമ' എന്ന വിഷയത്തിൽ കൂട്ടായ്മ സംഘടിപ്പിക്കും. നാടക പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. സമാപനസമ്മേളനവും സമ്മാനദാനവും നടൻ അലൻസിയർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.