പിണറായിയെയും മന്ത്രിമാരെയും കാഴ്ചബംഗ്ലാവിൽ വെക്കണം -ചെന്നിത്തല
text_fieldsചാത്തന്നൂർ: നവകേരള ബസിന് പകരം പിണറായിയെയും മന്ത്രിമാെരയും കാഴ്ചബംഗ്ലാവിൽ വെക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ജനജീവിതം ദുസ്സഹമാക്കി തീരാശാപമായി മാറിയ ഇടത് ഭരണത്തിൽ നിന്നുള്ള മോചനം കേരളത്തിലെ ജനം പ്രതീക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ദുർഭരണത്തിനുമെതിരെ യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിചാരണസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ,
മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് നൗഷാദ് യൂനുസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷുഹൈബ്, എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, എസ്. ശ്രീലാൽ, സിസിലി സ്റ്റീഫൻ, പ്രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.