കാമുകനെ മർദിക്കാൻ ക്വേട്ടഷൻ: യുവതി ഉൾപ്പെടെ പ്രതികൾ റിമാൻഡിൽ
text_fieldsചാത്തന്നൂർ: കാമുകനെ മർദിക്കുന്നതിന് ക്വട്ടേഷൻ നൽകിയ കേസിൽ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെയും ക്വട്ടേഷൻ സംഘാംഗങ്ങളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘത്തിൽപെട്ട മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മയ്യനാട് സങ്കീർത്തനയിൽ ലെൻസി ലോറൻസ് (30), ക്വട്ടേഷൻ സംഘാംഗങ്ങളായ വർക്കല കണ്ണമ്പ പുല്ലാനിയോട് മാനസ സരസിൽ അനന്ദു (21), അയിരൂർ തണ്ടിൽവീട്ടിൽ അമ്പു (33) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഘത്തിൽപെട്ട നാല് പ്രതികൾ ഒളിവിലാണ്. സംഭവത്തെക്കുറിച്ച്
പൊലീസ് പറയുന്നത്: ഭർത്താവ് വിദേശത്തായ ലെൻസി ലോറൻസും ശാസ്താംകോട്ട സ്വദേശിയായ മൈക്രോഫിനാൻസ് ബാങ്ക് ജീവനക്കാരനായ ഗൗതമും അടുപ്പത്തിലായിരുന്നു. ഗൗതമിന് മറ്റൊരു വിവാഹാലോചന വന്നതോടെ ഇരുവരും പിണങ്ങിയതിനെതുടർന്നാണ് ഇയാളെ മർദിക്കുന്നതിന് ലെൻസി ക്വേട്ടഷൻ നൽകിയത്. ഗൗതമിന് കൊടുത്ത മൊബൈൽ ഫോണും രൂപയും തിരികെ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വർക്കല സ്വദേശിയും സുഹൃത്തുമായ അനന്ദുപ്രസാദിന് 40000 രൂപക്കാണ് ക്വട്ടേഷൻ കൊടുത്തത്. 10000 രൂപ അഡ്വാൻസ് നൽകി.
ക്വേട്ടഷനെടുത്ത അനന്ദുവിെൻറ സഹോദരൻ വിഷ്ണുപ്രസാദ് ഗൗതമിെൻറ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമാണ്. ഗൗതമിനെ വർക്കലയിൽ എത്തിക്കുന്നതിന് കഴിഞ്ഞ 14ന് ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപം താമസസ്ഥലത്ത് കാറിലെത്തി വിഷ്ണുപ്രസാദിനെ ആദ്യം വിളിച്ചുകൊണ്ടുപോയി.
വിഷ്ണുപ്രസാദ് വഴങ്ങാത്തതിനെതുടർന്ന് ഇയാളെ ആളില്ലാത്ത സ്ഥലത്തെത്തിച്ച് മർദിച്ചു. തുടർന്ന് വിഷ്ണുവിനെ ഉപയോഗിച്ച് ഗൗതമിനെ അയിരൂരിൽ വിളിച്ചുവരുത്തുകയും അതിക്രൂരമായി മർദിക്കുകയും മൊബൈൽ ഫോണും പണവും കവരുകയും ചെയ്തു. വിഷ്ണുപ്രസാദും ഗൗതമും ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശാസ്താംകോട്ടയിലെ ആശുപത്രിയിൽ ചികിത്സയുടെ പേരിൽ ഒളിവിൽ കഴിഞ്ഞുവരവെ, മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലെൻസിയെ പിടികൂടിയത്. മറ്റ് പ്രതികളെ അയിരൂരിലെ വിവിധ ഒളിസങ്കേതങ്ങളിൽനിന്നാണ് പിടികൂടിയത്. നാലുമുതൽ ഏഴുവരെയുള്ള പ്രതികളായ വർക്കല സ്വദേശികൾ അരുൺ, മഹേഷ്, അനസ്, പൊടി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.