ദേശീയപാത വികസനം: എ.ടി.എമ്മുകൾ ഇല്ലാതായി; ഇടപാടുകാർ വലയുന്നു
text_fieldsചാത്തന്നൂർ: ദേശീയപാത വികസന പേരിൽ പാതയോരത്തെ എ.ടി.എമ്മുകൾ ഇല്ലാതായതോടെ ബാങ്ക് ഇടപാടുകാർ വലയുന്നു. വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവന്ന നാഷനലൈസ്ഡ് ബാങ്കിെൻറയടക്കമുള്ള നിരവധി എ.ടി.എമ്മുകളാണ് പ്രവർത്തനം നിർത്തിയത്.
പല കെട്ടിടങ്ങളും പൊളിച്ചുമാറ്റിയെങ്കിലും പകരം സ്ഥലസംവിധാനം ഒരുക്കിയിട്ടില്ല. പലയിടത്തും കെട്ടിടങ്ങൾ നിർമിച്ചുതുടങ്ങിയിട്ടില്ലാത്തതുമൂലം മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ വൈകുകയാണ്.
മേവറം മുതൽ പാരിപ്പള്ളി വരെയുള്ള ഭാഗങ്ങളിലാണ് എ.ടി.എമ്മുകൾ ഇല്ലാതാവുന്നത്. ഇതുമൂലം ഇടപാടുകാർ ബാങ്കുകളിൽ എത്തുന്നത് വൻതിരക്കാണ് അനുഭവപ്പെടുന്നത്. അടിയന്തരമായി ഇടപാടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ എ.ടി.എമ്മുകൾ പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.