ചാത്തന്നൂർ കൃഷിഭവനിലെ മട്ടുപ്പാവ് കൃഷി നശിക്കുന്നു
text_fieldsചാത്തന്നൂർ: കൃഷിഭവനിൽ പൊതുജനങ്ങൾക്ക് മാതൃക കാണിക്കുന്നതിന് ലക്ഷകണക്കിന് രൂപ ചെലവാക്കി നിർമിച്ച മട്ടുപ്പാവ് കൃഷി സംരക്ഷണമില്ലാതെ നശിക്കുന്നു. മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കൃഷിഭവന്റെ മുകളിലത്തെ നിലയിലാണ് കൃഷി. ലക്ഷകണക്കിന് രൂപ ചെലവാക്കി പൈപ്പുകളും മറ്റും സ്ഥാപിച്ചു എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ടെറസ് മുഴുവൻ ടാർപോളിൻ വിരിച്ചു ഗ്രോ ബാഗ് ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്.
തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവൽ, പടവലം, മത്തൻ, പയർ, ചീര, മുള്ളങ്കി, മുളക് എന്നിവ കൃഷി ചെയ്തിരുന്നു.
പദ്ധതി നടപ്പാക്കിയ കൃഷി ഓഫിസർ മാറിയതോടെ ആരും ശ്രദ്ധിക്കാതായി. സംരക്ഷണമില്ലാതെ കൃഷി നശിച്ചു. ഇപ്പോൾ ഗ്രോബാഗുകൾ എല്ലാം നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.