കുഴികൾ നിറഞ്ഞ് ദേശീയപാത- അപകടങ്ങൾ പെരുകുന്നു
text_fieldsചാത്തന്നൂർ: കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പെരുകിയിട്ടും നടപടിയെടുക്കാതെ അധികൃതർ. നിർമാണപ്രവൃത്തി പുരോഗമിക്കുന്ന കൊല്ലം-തിരുവനന്തപുരം ദേശീയപാതയിലാണ് കുഴികൾ മൂലം അപകടങ്ങൾ ഉണ്ടാവുന്നത്. നിലവിലുള്ള ദേശീയപാതയിലും താൽക്കാലികമായി ഉണ്ടാക്കിയിരിക്കുന്ന സർവിസ് റോഡുകളിലിലെ കുഴികളിൽവീണ് ഇരുചക്രവാഹന യാത്രക്കാർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഓരോ അപകടശേഷവും നാട്ടുകാർ ഉദ്യോഗസ്ഥരോടും കമ്പനി അധികൃതരോടും പരാതി പറയുമെങ്കിലും നടപടിയുണ്ടാവാറില്ല. നിർമാണപ്രവൃത്തികളുടെ പേരിൽ ജനങ്ങളുടെ പരാതി അവഗണിക്കാതെ അടിയന്തരമായി കുഴികൾ നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.