പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsസജീവ്
ചാത്തന്നൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.ചാത്തന്നൂർ കാരംകോട് കണ്ണേറ്റ പൊയ്കയിൽ പുത്തൻ വീട്ടിൽ സജീവ് (20) ആണ് പൊലീസ് പിടിയിലായത്. ഇയാൾ പ്രണയാഭ്യർഥനയുമായി സ്കൂൾ വിദ്യാർഥിനിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നു. പെൺകുട്ടി നിരസിക്കുകയും ശല്യം ചെയ്യരുതെന്ന് വിലക്കുകയും ചെയ്തു. ഈ വിരോധത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുമുറ്റത്തുനിന്ന പെൺകുട്ടിയെ ഇയാൾ കൈയിൽ കടന്നുപിടിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, സബ് ഇൻസ്പെക്ടർമാരായ ആശാ വി. രേഖ, സലീംകുമാർ, എ.എസ്.ഐ ജയിൻ, സി.പി.ഒ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.