അശാസ്ത്രീയ റോഡ് നിർമാണം; ചാത്തന്നൂരിൽ അപകടം തുടർക്കഥ
text_fieldsചാത്തന്നൂർ: സുരക്ഷാ മുൻകരുതലില്ലാതെയുള്ള ദേശീയപാത വികസനം വാഹനാപകടങ്ങൾക്ക് വഴിയൊരുക്കുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ കണ്ണനല്ലൂർ സ്വദേശിനിയും രണ്ട് കുട്ടികളും സഞ്ചിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു വെള്ളിയാഴ്ച പാചക വാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞത്.
അശാസ്ത്രീയമായാണ് ഹൈവേ നിർമാണമെന്ന് പരാതി ഉയരുന്നു. ട്രാഫിക് സിഗ്നലുകളോ വെളിച്ചമോ ഇല്ലാത്തത് രാത്രിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സർവിസ് റോഡുകളാകട്ടെ മെറ്റൽ ഇളകി കുഴികളായി മാറി. സർവിസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കേണ്ട ഭാഗത്ത് സിഗ്നലുകളോ വെളിച്ചമോ ഇല്ല. മണ്ണിട്ടുയർത്തിയ ഭാഗത്ത് മതിയായ സുരക്ഷാ മതിലില്ലാത്തതും മണ്ണിടിഞ്ഞ് മാറാൻ വഴിയൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.