മോഷണവും മയക്കുമരുന്ന് കച്ചവടവും വ്യാപകം
text_fieldsചാത്തന്നൂർ: കല്ലുവാതുക്കൽ നടയ്ക്കൽ മണ്ണയം കോളനി, ഒരുപ്പുറം കോളനി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും വ്യാപകമാകുന്നു. കോളനികളിൽ പുറമെനിന്ന് ധാരാളം ആൾക്കാർ മയക്കുമരുന്ന് ഉപയോഗിക്കാനെത്തുന്നു. ഇത് നാട്ടുകാരും വരുന്നവരും തമ്മിൽ സംഘർഷത്തിന് വഴിവെക്കുന്നു.
തുടർന്ന് പ്രദേശത്തെ വീടുകളിൽനിന്ന് റബർ മോഷണം പതിവായി. ഒരു മാസം മുമ്പ് വീടിന് മുന്നിൽ വെച്ചിരുന്ന സ്കൂട്ടർ മോഷണം പോയിരുന്നു. അത് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ കോളനികളിൽ ക്രിമിനൽ കേസുകളിൽപെട്ടവർ വന്ന് ഒളിവിൽ കഴിയുന്നു. ഇതിനെതിരെ നാട്ടുകാർ ജാഗ്രതസമിതി രൂപത്കരിച്ച് പാരിപ്പള്ളി പൊലീസിന്റെ സഹായത്തോടെ രാത്രികാലങ്ങളിൽ പട്രോളിങ് നടത്തിവരുന്നുണ്ട്.
കഴിഞ്ഞദിവസം വഴിയിൽ ഉപേക്ഷിച്ച നിലയിൽ നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്ത ശേഷം മോഷണങ്ങൾക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്ക് ലഭിച്ചു. ഇത് പാരിപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി. ജാഗ്രതസമിതി അംഗങ്ങൾക്ക് മയക്ക് മരുന്ന് മാഫിയയുടെ ഭീഷണി നിരന്തരം ഉണ്ടാകുന്നു. ഇവരെ അമർച്ച ചെയ്യുന്നതിനുള്ള നടപടി അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.