ചാത്തന്നൂരിൽ വ്യാപക കവർച്ച: മാരകായുധങ്ങളുമായാണ് മോഷണസംഘം എത്തിയത്
text_fieldsചാത്തന്നൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ ചാത്തന്നൂരിൽ വ്യാപകമായ കവർച്ച നടന്നു. ചാത്തന്നൂർ പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപമുള്ള ബി.എസ്.എൻ.എൽ ഓഫിസ്, പോസ്റ്റ് ഓഫിസ്, വർക്ക്ഷോപ്പ്, ജനസേവനകേന്ദ്രം എന്നിവിടങ്ങളിൽ മോഷണസംഘം കവർച്ച നടത്തി. വർക്ക് ഷോപ്പിൽനിന്ന് 25000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുന്താലിയും വെട്ടുകത്തിയുമായാണ് സംഘം മോഷണം നടത്തിയത്.
പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപമുള്ള വർക്ക്ഷോപ്പിെൻറ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ സംഘം ഗ്ലാസ് തകർത്താണ് 25600 രൂപയും സ്പാനർ ഉൾപ്പെടെയുള്ള ടൂൾസും അപഹരിച്ചത്. തൊട്ടടുത്ത ജനസേവനകേന്ദ്രത്തിെൻറയും പൂട്ട് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
പോസ്റ്റ് ഓഫിസിെൻറ ജനൽ കമ്പി വളച്ചൊടിച്ചാണ് ഉള്ളിൽ കയറിയത്. ഡ്രോയറുകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. തുടർന്ന് ലോക്കറിെൻറ പൂട്ട് തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ചാത്തന്നൂർ ബി.എസ്.എൻ.എൽ കോമ്പൗണ്ടിൽ കയറി ഉപഭോക്തൃ സേവനകേന്ദ്രത്തോട് ചേർന്നുള്ള എസ്.ഡി.ഒ.ടി (പി) ഓഫിസിെൻറ കതകിെൻറ പൂട്ടുപൊളിച്ച് മോഷ്ടാക്കൾ അകത്തു കടക്കുകയും അലമാര കുത്തിത്തുറക്കുകയും ചെയ്തു. ഉപകരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടിെല്ലന്ന് ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു. ബി.എസ്.എൻ.എൽ അധികൃതർ പൊലീസിൽ പരാതി നൽകി. ചാത്തന്നൂർ പൊലീസും കൊല്ലത്തുനിന്നുള്ള ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.