അപൂർവ രോഗത്തോട് പോരാടാൻ സഹായം തേടി വീട്ടമ്മ
text_fieldsചാത്തന്നൂർ: പേശികളുടെ ബലക്ഷയം മൂലം ചലനശേഷി നഷ്ടപ്പെടുന്ന രോഗം ബാധിച്ച വീട്ടമ്മ ചികിത്സ സഹായം തേടുന്നു. ചെറിയ പനിയും ക്ഷീണവും തുടങ്ങിയപ്പോൾ അതൊരിക്കലും തെൻറ കുടുംബത്തെ തകർക്കാൻ ശക്തിയുള്ള അപൂർവരോഗത്തിെൻറ വരവായിരുന്നെന്ന് അവർ അറിഞ്ഞിരുന്നില്ല. 'മോട്ടോർ ന്യൂറോൺ ഡിസീസ്' എന്ന മാരകരോഗമാണ് കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ ഭരണിക്കാട്ട് കോണത്തുവീട്ടിൽ ഷൈലാ രാജുവിെൻറ (56) ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തിയത്.
മൂന്ന് വർഷം മുമ്പ് വരെ ഉത്സാഹവതിയായി തൊഴിലുറപ്പ് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നയാളാണ് ഷൈല. അസുഖം ബാധിച്ച് ചലനശേഷി പൂർണമായും നഷ്ടമായതോടെ ഒന്നനങ്ങാൻ പോലും പരസഹായം വേണ്ട അവസ്ഥയാണിപ്പോൾ. ഷൈലയെ പരിചരിക്കേണ്ടതിനാൽ പെട്ടി ഓട്ടോ ഡ്രൈവറായ ഭർത്താവ് രാജു ജോലിക്ക് പോകുന്നില്ല. മകൾ ഭർത്താവിനൊപ്പം കർണാടകയിലാണ്. ഷൈലയുടെ ചികിത്സ ചെലവിനും മറ്റുമായി ഭീമമായ തുകയാണ് ദിവസവും വേണ്ടത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ഇതുവരെ കഴിഞ്ഞത്. ചികിത്സ കാരണം കടബാധ്യതയും ഏറെ.
വീടിെൻറ ഓടുമേഞ്ഞ മേൽക്കൂര ജീർണിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻററിൽ ചികിത്സ ലഭിക്കുമെന്നും 25 ലക്ഷത്തോളം രൂപ ചെലവാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഈ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രാജു. ഇനിയും കനിവ് വറ്റാത്തവരിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഈ കുടുംബം. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ വേളമാനൂർ ശാഖയിൽ ഷൈലാ രാജുവിെൻറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 67219481587. ഐ.എഫ്.എസ്.ഇ: എസ്ബിഎൻ 0070591. ഫോൺ: 9747059856.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.