ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
text_fieldsചവറ: ചവറയിൽ രണ്ട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു. സി.സി ടി.വി കാമറകൾ തകർത്ത് ക്ഷേത്രക്കുളത്തിൽ എറിഞ്ഞു. ചവറ അറയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിനകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന 11 കാണിക്കവഞ്ചികളിൽ അഞ്ചെണ്ണം കുത്തിത്തുറന്നാണ് പണം കവർന്നത്.
നാല് കാണിക്ക വഞ്ചികളിൽനിന്ന് പണം കവരാനും ശ്രമിച്ചു. ക്ഷേത്രത്തിനകത്തും പരിസരത്തുമായി സ്ഥാപിച്ചിരുന്ന ആറ് സി.സി ടി.വി കാമറകൾ തകർത്ത് ക്ഷേത്രക്കുളത്തിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി. രണ്ട് കാമറകൾ മോഷ്ടാവിെൻറ കണ്ണിൽപെടാത്തതിനാൽ കേടുപാട് സംഭവിച്ചിട്ടില്ല.
ഇതിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ തിങ്കളാഴ്ച രാത്രി ഒന്നിനും 1.30നും ഇടയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. സൈക്കിളിൽ ബാഗ് തോളിലിട്ട് മോഷ്ടാവ് വരുന്ന ദൃശ്യവും കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ച അഞ്ചിന് കഴകത്തിനെത്തിയ ജീവനക്കാരിയാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കിടക്കുന്നത് ആദ്യം കാണുന്നത്. ഇവർ ഉടൻതന്നെ ക്ഷേത്രശാന്തിയെ വിവരം അറിയിച്ചു.
ചവറ പൊലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. അറയ്ക്കൽ ക്ഷേത്രത്തിന് 300 മീറ്റർ അകലെയുള്ള ചവറ കളരി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും മോഷ്ടാക്കൾ തകർത്ത് പണം അപഹരിച്ചു. രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയത് ഒരേ തസ്കരസംഘമാെണന്ന് പൊലീസ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.