മൂന്ന് വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു
text_fieldsചവറ: അംഗൻവാടിയിൽവെച്ച് മൂന്ന് വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു. ചവറ കരിത്തുറ വ്ലാകത്ത് വീട്ടില്‍ ഗോഡ്സണ്‍- സിന്‍സി ദമ്പതികളുടെ മകള്‍ നിഹാ ഗോഡ്സനെയാണ് (മൂന്ന്) തെരുവുനായ് ആക്രമിച്ചത്.
കുട്ടിയുടെ മുഖത്ത് കടിയേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ചവറ കരിത്തുറ പള്ളിക്ക് സമീപം123ാം നമ്പര്‍ അംഗൻവാടിയിലാണ് സംഭവം. അംഗൻവാടിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുട്ടിയെ തെരുവുനായ കടിച്ചത്.
നായയുടെ ആക്രമണത്തില്‍ കണ്ണിന് താഴെയായി ആഴത്തില്‍ മുറിവുണ്ട്. കൂടാതെ കഴുത്തിലും ചെവിയിലും കടിയേറ്റു. പരിക്കേറ്റ കുട്ടിയെ ആദ്യം നീണ്ടകര ഗവ. ആശുപത്രിയിലും തുടര്‍ന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ നിലവിളി കേട്ട് അംഗൻവാടി ടീച്ചറും ഹെല്‍പ്പറും ഓടിയെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.