വൃക്കകൾ തകരാറിലായ യുവാവ് സഹായം തേടുന്നു
text_fieldsചവറ: വൃക്കകൾ തകരാറിലായ യുവാവ് ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ചവറ കൊട്ടുകാട് മുകുന്ദപുരം പെരുമ്പിളേഴത്ത് കിഴക്കതിൽ മനാഫ് (32) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്. 10 വർഷമായി പ്രവാസിയായ മനാഫിന് വിദേശത്തുവെച്ച് കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കരോഗം സ്ഥിരീകരിച്ചത്.
അടിയന്തരമായി ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ് ആശുപത്രി അധികൃതര്‍. ഇതിനുവേണ്ട 40 ലക്ഷത്തോളം രൂപ കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് വാടകവീട്ടിൽ കഴിയുന്ന മനാഫിന്റെ നിര്‍ധനകുടുംബം.
മനാഫിന്റെ ചികിത്സക്കായി ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ രക്ഷാധികാരിയും തേവലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് ചെയർമാനും മനാഫ് തുപ്പാശ്ശേരി വൈസ് ചെയർമാനുമായി ചികിത്സാസഹായസമിതി രൂപവത്കരിച്ച് പ്രവർത്തനംതുടങ്ങി.
ഭാര്യ ഹയറുന്നിസയുടെ പേരിൽ ചവറ എസ്.ബി.ഐയിലും ചവറ ഫെഡറൽ ബാങ്കിലും അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 11430100480231, ഐ.എഫ്.എസ് കോഡ് FDRL0001143, അക്കൗണ്ട് നമ്പര്‍: 42391780070, ഐ.എഫ്.എസ് കോഡ് SBIN0015785.ഗൂഗ്ള്‍ പേ ഹയറുന്നിസ 8891627320, മനാഫ് 9037763495.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.