പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsചവറ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയെന്ന കേസിലെ പ്രതികൾ പിടിയിലായി. കുണ്ടറ മുളവന അനു വില്ലയിൽ അനൂപ് (29), പടപ്പക്കര മരിയാലയത്തിൽ നിജു (29), പടപ്പക്കര അനീഷ് ഭവനിൽ അനീഷ് (30) എന്നിവരാണ് ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. ഇവർ അരിനല്ലൂർ മണ്ണാരേഴത്ത് തെക്കതിൽ സജീവ് ആന്റണിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്ന് ചവറ തെക്കുംഭാഗം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനായി വീട്ടിലെത്തിയ എസ്.ഐ പ്രസന്നൻ, സി.പി.ഒ അഫ്സൽ എന്നിവരെ പ്രതികൾ ആക്രമിച്ചതായാണ് കേസ്. വീടിന് മുൻവശത്ത് എത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെക്കുംഭാഗം ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ സജികുമാർ, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.