നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍
text_fieldsരാഹുൽ
ചവറ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍. ചവറ പയ്യലക്കാവ് മണ്ണാന്റയ്യത്ത് കോളനിയില്‍ കളച്ചിറവീട്ടില് കുട്ടി രാഹുല്‍ എന്ന രാഹുലാണ് (32) ചവറ പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വീട് കയറി അക്രമം, വധശ്രമം, ആയുധം കാട്ടി ഭീഷണിപ്പെടുത്തല്‍, ലഹരി കടത്ത് തുടങ്ങി പതിനാറോളം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
ഒരു കിലോയോളം കഞ്ചാവ് കൈവശം െവച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നിര്‍ദേശാനുസരണം ചവറ സി.ഐ യു.പി. വിപിന്‍കുമാര്‍, എസ്.ഐമാരായ നൗഫല്‍, സലാം അഖില്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്, സി.പി.ഒമാരായ മനീഷ്, സജിത്ത് മഞ്ചിലാല്‍, ജയകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം പുലര്‍ച്ചയോടെ പ്രതിയുടെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.