നീണ്ടകരയിൽ എ.ടി.എം കവർച്ചശ്രമം
text_fieldsഫെഡറൽ ബാങ്കിെൻറ നീണ്ടകരയിലെ എ.ടി.എം കവർച്ചക്ക് ശ്രമിക്കുന്ന മൂവർസംഘം (സി.സി.ടി.വി ദൃശ്യത്തിൽ നിന്ന്)
ചവറ: ഫെഡറൽ ബാങ്കിെൻറ നീണ്ടകരയിലുള്ള ക്രിസ്ത്യൻ ദേവാലയ കെട്ടിടത്തിലെ എ.ടി.എമ്മിൽ കവർച്ചശ്രമം. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. യുവാക്കളെന്ന് സംശയിക്കുന്ന മൂവർസംഘമാണ് കവർച്ചക്ക് ശ്രമിച്ചത്.
മെഷീന് കേടുപാട് വന്നെങ്കിലും വിജയിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എ.ടി.എം കൺട്രോൾ റൂമിൽനിന്ന് അറിയിപ്പ് കിട്ടിയതിനെതുടർന്ന് പൊലീസ് ഉടൻ സ്ഥലെത്തത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
ബാങ്ക് മാനേജർ ഷൈനാ കുമാറിെൻറ പരാതിയിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.