ദളവാപുരം പാലത്തിനടിയിലെ ബീമിന്‍റെ അവശിഷ്ടങ്ങള്‍ നീക്കും
text_fieldsചവറ: തെക്കുംഭാഗം ദളവാപുരം പാലം നിര്‍മിച്ച കാലത്ത് തകര്‍ന്ന് അഷ്ടമുടിക്കായലില്‍ പതിച്ച ബീം നീക്കം ചെയ്യും. നീണ്ടകര മുതല്‍ ദളവാപുരം വരെ 50 മീറ്റര്‍ വീതിയില്‍ ബോട്ട് ചാനല്‍ ഡ്രഡ്ജ് ചെയ്ത് വീതികൂട്ടുന്ന പ്രവൃത്തിക്കായി ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനോടൊപ്പം കോണ്‍ക്രീറ്റ് ബീമിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവൃത്തികൂടി ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു.
ഇതിന് മുന്നോടിയായി ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരന്‍, വൈസ് പ്രസിഡന്‍റ് പ്രഭാകരന്‍പിള്ള, അംഗം സന്ധ്യ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഹാര്‍ബർ എൻജിനീയറിങ് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ സുനില്‍, അസി. എൻജിനീയര്‍ നിതിൻ രാജ് എന്നിവർ സ്ഥലത്ത് ഹിറ്റാച്ചി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാലത്തിനടിയില്‍ ബീമിന്‍റെ അവശിഷ്ടങ്ങള്‍ ഉള്ളതായി കണ്ടെത്തി. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്ന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.