കോവിഡ് മാനദണ്ഡം ലംഘിച്ച ബോട്ട് പിടികൂടി
text_fieldsചവറ: കോവിഡ് മാനദണ്ഡം ലംഘിച്ച ബോട്ട് നീണ്ടകര ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെൻറ് വിജിലൻസ് വിഭാഗം പിടികൂടി. കണ്ണൂർ രജിസ്ട്രേഷൻ ഉള്ള 'ബിസ്മി.1'-എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. മറൈൻ എൻഫോഴ്‌സ്‌മെൻറ് എസ്.പിയുടെ നിർദേശാനുസരണം നീണ്ടകര മറൈൻ എൻഫോഴ്‌സ്‌മെൻറ് പൊലീസ് ഇൻസ്‌പെക്ടർ എസ്.എസ്. ബൈജുവിെൻറ നേതൃത്വത്തിൽ പരിശോധന നടത്തിവരവെ ശക്തികുളങ്ങര ഹാർബറിൽ നിന്നാണ് ബോട്ട് പിടികൂടിയത്.
കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ ബോട്ടിന് കൊല്ലത്ത് മത്സ്യവിപണനം നടത്തുന്നതിനുള്ള യാതൊരുവിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല. ഇതിെൻറ അടിസ്ഥാനത്തിൽ മത്സ്യം വിറ്റതിന് 50000 രൂപയും പിഴയായി 25000 രൂപയും ചുമത്തുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ അറിയിച്ചു.
സർക്കാറിെൻറ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള യാനങ്ങളും തൊഴിലാളികളും മാത്രമേ നീണ്ടകരയിലും ശക്തികുളങ്ങരയിലും മത്സ്യവിപണനം നടത്താൻ പാടുള്ളൂവെന്നും ഇത് ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും നീണ്ടകര ഫിഷറീസ് അസി. ഡയറക്ടർ കെ. നൗഷർഖാൻ അറിയിച്ചു. പരിശോധനയിൽ മറൈൻ എൻഫോഴ്‌സ്‌മെൻറ് വിഭാഗം എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ മനു, വിമൽ, മനോജ് ലാൽ, ലൈഫ് ഗാർഡ് റോയി, കോസ്റ്റൽ െപാലീസ് എസ്.ഐ പ്രശാന്ത്, എ.എസ്.ഐ ശ്രീകുമാർ എന്നിവരും പങ്കെടുത്തു. കർശന പരിശോധനകൾ തുടരുമെന്നും മറൈൻ എൻഫോഴ്‌സ്‌മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.