ചവറ ഉപതെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉഷാറാക്കി മുന്നണികൾ
text_fieldsചവറ: ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷൻ പച്ചക്കൊടി കാട്ടിയതോടെ, ചവറയിൽ പ്രചാരണത്തിന് േകളികൊട്ടുയർന്നു. തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനം വന്നയുടൻതന്നെ ആർ.എസ്.പി-യു.ഡി.എഫ് സൈബർ വിങ്ങുകൾ ഉണർന്നു.യു.ഡി.എഫ് സ്ഥാനാർഥി ഷിബുബേബിജോണിെൻറയും എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെയും ഫോട്ടോകൾ ചേർത്തുവെച്ച് പ്രൊഫൈൽ ചിത്രങ്ങളിലേക്ക് യു.ഡി.എഫ് സൈബർ അക്കൗണ്ടുകൾ മാറി.
എൽ.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന് കരുതുന്ന അന്തരിച്ച എൻ. വിജയൻ പിള്ള എം.എൽ.എയുടെ മകൻ ഡോ. സുജിത്തിനെയും സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരനെയും പിന്തുണച്ചും സ്വാഗതം ചെയ്തും പാർട്ടി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിൽ ഷിബു ബേബി ജോണിനെ 6189 വോട്ടിനാണ് എൻ. വിജയൻപിള്ള പരാജയപ്പെടുത്തിയത്. ആർ.എസ്.പി, എൽ.ഡി.എഫ് വിട്ട 2014 ലെ ലോക്സഭ െതരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് വ്യക്തമായ ലീഡ് നേടിക്കൊടുത്ത മണ്ഡലമാണ് ചവറ. കഴിഞ്ഞ ലോക്സഭ െതരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് ഇവിടെ 27568 വോട്ടിെൻറ ലീഡുണ്ടായിരുന്നു. എന്നാൽ 2015ൽ നടന്ന തദ്ദേശഭരണ െതരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിൽ നാലും നേടിയത് എൽ.ഡി.എഫ് ആണ്. തേവലക്കര പഞ്ചായത്ത് ഭരണം കോൺഗ്രസ് ഗ്രൂപ് പോരിൽ ഒരു വർഷം മുമ്പ് നഷ്ടമായി.
ഇപ്പോൾ ഇടതുമുന്നണിക്കാണ് ഭരണം. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഇല്ലെങ്കിലും പന്മന, ചവറ പഞ്ചായത്ത് പ്രസിഡൻറുമാർ യു.ഡി.എഫുകാരാണ്. പ്രസിഡൻറുപദവി സംവരണമായതിനാലാണ് ഇത്. ബ്ലോക്ക് പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.