കോവില്‍ത്തോട്ടം പാലം നിര്‍മാണം: കലക്ടർ സ്ഥിതി വിലയിരുത്തി
text_fieldsചവറ: കോവില്‍ത്തോട്ടത്ത് ദേശീയജലപാതക്ക് കുറുകെയുള്ള പാലം നിര്‍മാണത്തിനോടനുബന്ധിച്ച് ഡോ. സുജിത്ത് വിജയന് പിള്ള എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
സെന്റ് ലേഗോരീസ് എല്‍.പി സ്കൂളിന് താത്കാലിക കെട്ടിടം കണ്ടെത്തല്‍, പ്രദേശനിവാസികളുടെ പുനരധിവാസം, കെ.എം.എം.എല്‍ ഖനനം നടത്തിയ ഭാഗത്തെ റീഫില്ലിങ്, തൊഴില്‍ പ്രശ്നം, ജങ്കാര്‍ സര്‍വീസ്, കടല്‍ഭിത്തി നിര്‍മാണം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തി.
എ.ഡി.എം ആര്. ബീനാറാണി, ചവറ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, കോവില്‍ത്തോട്ടം വാർഡംഗം ആന്‍സി ജോര്‍ജ്, തഹസില്‍ദാര്‍ ഷിബു, കെ.എം.എം.എല്‍.എം.എസ് യൂനിറ്റ് എച്ച്.ഒ.യു വിജയകുമാര്‍, എച്ച്.ഒ.ഡി കാര്ത്തികേയന്, സെന്റ് ആന്‍ഡ്രൂസ് പള്ളി ഇടവക വികാരി ഫാ.മില്‍ട്ടണ്‍ ജോര്‍ജ്, സഹവികാരി ഫാ.പ്രേം ഹെൻറി, സെക്രട്ടറി റോബര്‍ട്ട് വാലന്റൈന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.