മര്‍ദനത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം: പ്രതികൾ റിമാൻഡിൽ
text_fieldsചവറ: ഗുണ്ടകളുടെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒന്നാംപ്രതി മരുത്തടി വളവില്ത്തറ ക്രിസ്റ്റി ജയിംസ് (43) രണ്ടാംപ്രതി നീണ്ടകര, ആൽവിൻ ഭവനത്തിൽ ജെ. ആൽവിൻ (33), മൂന്നാംപ്രതി നീണ്ടകര, ബ്രിട്ടോ മന്ദിരത്തില്‍ ആൻറണി ജോര്‍ജ് (43) എന്നിവരാണ് പിടിയിലായത്.പശ്ചിമ ബംഗാള്‍ സ്വദേശിയായ ശ്രീഹരി സാനുവിെൻറ (39) മരണവുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഒന്നും മൂന്നും പ്രതികളെ അതെദിവസം തന്നെ പിടികൂടിയിരുന്നു. ഒളിവിലായിരുന്ന മൂന്നാംപ്രതിയെ കൊല്ലത്തുനിന്ന് കഴിഞ്ഞദിവസം പിടിക്കുകയായിരുന്നു.
ബോട്ടിലെ തൊഴിലാളികളായ ശ്രീഹരി സാനുവും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടയില്‍ മാമ്മന്തുരുത്തില് പെട്രോള്‍ പമ്പിന് സമീപം പ്രതികൾ അകാരണമായി അടിക്കുകയും തുടർന്ന് നിലത്തിട്ട് അതിക്രൂരമായി മർദിക്കുകയുമായിരുന്നു. അവശനിലയിലായ ശ്രീഹരിസാനുവിന് വയറ്റിനകത്തുണ്ടായ രക്തസ്രവത്തെ തുടർന്നാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. കരുനാഗപ്പള്ളി എ.സി.പി ഷൈജു തോമസിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ചവറ സർക്കിൾ ഇൻസ്പെക്ടർ നിസാമുദീൻ, എസ്.ഐമാരായ സുകേഷ്, നൗഫൽ, മഥനൻ, ഗോപാലകൃഷ്ണൻ, സജി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.