സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികയെ അഭയകേന്ദ്രം ഏറ്റെടുത്തു
text_fieldsചവറ: സംരക്ഷിക്കാൻ ആരുമില്ലാത്ത കിടപ്പ് രോഗിയായിരുന്ന ചവറ താന്നിമൂട് പൊന്നാനവട്ടത്ത് 72 വയസ്സുള്ള രത്നമ്മയെ നെടുമ്പന കുരീപ്പള്ളി നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു.
ചവറ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബ്ലെസി കുഞ്ഞച്ചൻ, ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ പ്രസിഡൻറ് എ. അബ്ദുൽ ജലീൽ, പൊതുപ്രവർത്തകരായ സിദിഖ് മംഗലശേരി, ജോസ് പട്ടത്താനം, സലിം, നിസാർ കൊട്ടുക്കാട്, ഹുസൈൻ തേവലക്കര, നാസർ തങ്കയത്തിൽ, ആശവർക്കർ രാധ എന്നിവരുടെ സാന്നിധ്യത്തിലാണ് നവജീവൻ അഭയകേന്ദ്രം ട്രസ്റ്റ് മാനേജർ ടി.എം. ഷെരീഫ്, പി.ആർ.ഒ എസ്.എം. മുഖ്താർ എന്നിവർ രത്നമ്മയെ ഏറ്റെടുത്തത്.
ഇവരുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ചവറ പൊലീസും പൊതുപ്രവർത്തകനായ സിദിഖ് മംഗലശേരിയും നവജീവൻ അഭയകേന്ദ്രത്തിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിെൻറയും പഞ്ചായത്തിെൻറയും അനുമതിപത്രത്തോടെ ഏെറ്റടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.