വെട്ടുകേസിലെ പ്രതിയുടെ വീടിന് തീപിടിച്ചു
text_fieldsചവറ: വെട്ടുകേസിലെ പ്രതിയുടെ വീടിന് തീപിടിച്ചു. തട്ടാശ്ശേരി ജങ്ഷന് പടിഞ്ഞാറ് വീട്ടിൽ അനധികൃത മദ്യ വിൽപന നടത്തിവരികയായിരുന്ന സന്തോഷ് ഭവനിൽ കുട്ടൻ എന്ന് വിളിക്കുന്ന സുനിലി(37)െൻറ വീടിനാണ് ഞായറാഴ്ച പുലർച്ചെ തീപിടിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് വീട്ടിൽ അനധികൃതമായി നടന്ന മദ്യവിൽപനയിലെ വിലയിലെ തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ സുനിലും സഹായിയും ചേർന്ന് ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഒളിവിൽ പോയ സുനിൽ പിന്നീട് പൊലീസ് പിടിയിലാവുകയും ചെയ്തു. സംഭവശേഷം സുനിലിെൻറ വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തം.
വീടിനു തീപടരുന്നതായി കണ്ട സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞിരുന്ന വീട് ഭാഗികമായി കത്തിനശിച്ചു. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുനിലിെൻറ സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്. ചവറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.