കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
text_fieldsചവറ: നീണ്ടകര പാലത്തിൽനിന്ന് അഷ്ടമുടി കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. നീണ്ടകര പുത്തൻതുറ സ്വദേശിനിയായ 25 കാരിയാണ് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ നീണ്ടകര പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്.സമീപത്ത് നങ്കൂരമിട്ടിരുന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികൾ നീന്തി യുവതിയെ രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സമെൻറിെൻറ ബോട്ടിൽ കരയ്ക്കെത്തിച്ചു. ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
പിന്നീട് ശക്തികുളങ്ങര പൊലീസ് യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.ശക്തമായ ഒഴുക്കും ചുഴിയുമുള്ള ഈ ഭാഗത്ത് യുവതി ഭാഗ്യത്തിനാണ് മുങ്ങി താഴാതിരുന്നതെന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.