കെ.എം.എം.എല്ലിൽ വാതക ചോർച്ച; പരിഭ്രാന്തി
text_fieldsചവറ: കെ.എം.എം.എൽ കമ്പനിയിലുണ്ടായ വാതക ചോർച്ച പരിഭ്രാന്തി പരത്തി. വാതകം ശ്വസിച്ച് അവശനിലയിലായ വീട്ടമ്മയെ ചവറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പന്മന കളരി ഒറ്റത്തെങ്ങിൽ വീട്ടിൽ അമ്മിണിയാണ് (41) ചികിത്സയിൽ കഴിയുന്നത്.
തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് (ടിക്കിൾ) എന്ന ലിക്വിഡ് വാഹക പൈപ്പ് പൊട്ടിയതിനെ തുടർന്ന് ചോർച്ചയുണ്ടായത്. ഇരുള് മൂടി പുക ഉയര്‍ന്നതിനാൽ ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ വാതക പൈപ്പ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമെന്ന് ജീവനക്കാര്‍ പറഞ്ഞു.
വാതകചോർച്ചയുണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങൾ മണിക്കൂറുകളോളം ഭീതിയിലായി. ആറോടെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാGas leak at KMMLക്കി. എന്നാല്‍, വാല്‍വ് തകരാറിനെ തുടര്‍ന്ന് ലിക്വിഡ് പുറത്തു പോകുകയും അന്തരീക്ഷത്തില്‍ ഇത് വ്യാപിച്ചതുമാണ് പുക ഉയരാന്‍ കാരണമായതെന്നും 15 മിനിറ്റിനുള്ളില്‍ ഈ പ്രശ്നം സുരക്ഷാ വിഭാഗം പരിഹരിച്ചതായും കെ.എം.എം.എല്‍ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.