ചവറയിലെ പരാജയ ഞെട്ടലിൽ എൽ.ഡി.എഫ്
text_fieldsചവറ: ത്രിതല പഞ്ചായത്തിലെ സ്ഥാനാർഥികളുടെ തോൽവിയെ ചൊല്ലി മുന്നണികളിൽ പ്രതിഷേധം ഉയരുന്നു. സംസ്ഥാനത്ത് ഇടതു തരംഗമായിരുെന്നങ്കിലും ചവറ നിയോജക മണ്ഡലത്തിലെ പരാജയത്തിെൻറ ഞെട്ടലിലാണ് സി.പി.എമ്മും ഇടതുമുന്നണിയും. കഴിഞ്ഞതവണ ഭരണം നേടിയ പഞ്ചായത്തുകളിലെല്ലായിടത്തും ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടു.
സീറ്റുകൾ കുറഞ്ഞെങ്കിലും ആശ്വാസവിജയമായത് നീണ്ടകരയിലേത് മാത്രമാണ്.
ഇടത് കോട്ടയായ തെക്കുംഭാഗം ഉൾപ്പെടെ, നാല് പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. ആകെ അഞ്ച് പഞ്ചായത്തുകളിലായി 95 വാർഡുകളാണുള്ളത്. ഇതിൽ 51 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. 33ൽ എൽ.ഡി.എഫും ആറിടത്ത് സ്വതന്ത്രരും മൂന്നിടത്ത് എൻ.ഡി.എയും വിജയിച്ചു. പന്മനയിലെ രണ്ട് വാർഡുകളിൽ സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിെവച്ചിട്ടുണ്ട്.
ചവറയിൽ യു.ഡി.എഫ് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി രണ്ട് സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും രണ്ടിടത്തും യു.ഡി.എഫിനായിരുന്നു ജയം. പന്മനയിൽ പലയിടങ്ങളിലും കോൺഗ്രസ് റെബലുകളുണ്ടായിരുന്നു. അവിടെ ഒരിടത്ത് എൽ.ഡി.എഫും കണ്ണൻകുളങ്ങര ജനറൽ സീറ്റിൽ മത്സരിച്ച ഷംന റാഫി 78 വോട്ടിെൻറ ഭൂരിപക്ഷത്തിലും വിജയിച്ചു. തേവലക്കരയിൽ മൂന്നു വാർഡുകളിലാണ് സ്ഥാനാർഥി നിർണയത്തിലെ പോരായ്മ കൊണ്ട് സീറ്റുകൾ നഷ്ടമായതെന്നാണ് ഇടത് പ്രവർത്തകർ പറയുന്നത്. ഇടത് റെബലിെൻറ സാന്നിധ്യംകൊണ്ട് നേട്ടം ഉണ്ടായത് എൻ.ഡി.എക്കാണ്.
ആദ്യമായി തേവലക്കരയിൽ അക്കൗണ്ട് തുറക്കാനായി. ഇരുപത്തിമൂന്നാം വാർഡിൽ ആദ്യമായി മുസ്ലിം ലീഗും അക്കൗണ്ട് തുറന്നു. അവിടെയും സി.പി.എം റിബലായിരുന്നു രണ്ടാമതെത്തിയത്. യു.ഡി.എഫിന് പഞ്ചായത്തിൽ തെക്കൻ മേഖലയിൽ മികച്ച വിജയം കൈവരിച്ചപ്പോൾ വടക്ക് പലസീറ്റുകളും നഷ്ടമായതും സ്ഥാനാർഥി നിർണയത്തിലെ അപാകതയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തും തിരികെപ്പിടിക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് യു.ഡി.എഫ്. ആകെയുള്ള പതിമൂന്ന് അംഗങ്ങളിൽ എട്ടെണ്ണം നേടാനായി.
കോൺഗ്രസ് - നാല്, ആർ.എസ്.പി -മൂന്ന്, മുസ്ലിം ലീഗ്-ഒന്ന് എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തിലെ കക്ഷിനില. മുസ്ലിം ലീഗിന് പന്മനയും തേവലക്കര പഞ്ചായത്തിലും പ്രാധിനിധ്യമുണ്ടായപ്പോൾ എൻ.ഡി.എക്ക് മൂന്ന് പഞ്ചായത്തിൽ അംഗങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.