ഗൃഹനാഥൻ മരിച്ചനിലയിൽ; ഭാര്യ അവശനിലയിൽ
text_fieldsചവറ: ഗൃഹനാഥെന ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയെ അവശനിലയിലും കണ്ടെത്തി. ചവറ മുകുന്ദപുരം വട്ടത്തറ കോട്ടുവിളയില്‍ വീട്ടില്‍ ബിജു (46) വിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഷീബയെ കിടപ്പുമുറിയില്‍ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇരുവരും സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്.
പൊലീസ് പറയുന്നത്: ബിജുവിേൻറത് ആദ്യ വിവാഹവും ഷീബയുടേത് രണ്ടാം വിവാഹവുമായിരുന്നു.ശനിയാഴ്ച രാവിലെ സ്വന്തം വീട്ടില്‍നിന്ന് ഭർതൃവീട്ടിലെത്തിയ ഷീബയെ അമ്മ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും വിവരം ലഭിക്കാത്തതിനാല്‍ ചവറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയപ്പോൾ ബിജുവിനെ തൂങ്ങിനില്ക്കുന്നതായും ഷീബയെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഷീബയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീബയില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് െപാലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.