ചവറ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം
text_fieldsചവറ: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്കുകൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതില്‍ 90 ശതമാനം മാര്‍ക്ക് നേടിയാണ് ചവറ കുടുംബാരോഗ്യകേന്ദ്രം നേട്ടം കൈവരിച്ചത്.
ജില്ല സംസ്ഥാന തലത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ദേശീയതലത്തിലേക്ക് പരിഗണിച്ചത്. ഒ.പി സേവനം, മരുന്ന് ലഭ്യത, അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം, ശുചിത്വം തുടങ്ങിയവയും കൊറ്റന്‍കുളങ്ങര, പുതുക്കാട്, കൊട്ടുകാട്, കുളങ്ങരഭാഗം, കോവില്‍ത്തോട്ടം, മേനാമ്പള്ളി, തോട്ടിനുവടക്ക് വാര്‍ഡുകളിലെ സബ്സെന്റര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ക്ലിനിക്കുകളും മൂന്ന് വെല്‍നെസ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളും അംഗീകാരം ലഭിക്കുന്നതിലേക്ക് പരിഗണിച്ചു. ഇതിനുവേണ്ടി പരിശ്രമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സൂപ്രണ്ട്, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവരെ ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.