നീണ്ടകര ഫിഷിങ് ഹാര്‍ബര്‍ ഇനി ക്ലീനാകും
text_fieldsചവറ: ആധുനിക സംവിധാനം ശുചിത്വത്തിനുപയോഗിക്കുന്ന ആദ്യത്തെ മത്സ്യബന്ധന തുറമുഖമായി നീണ്ടകര മാറുകയാണെന്ന് ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ. നീണ്ടകര ഫിഷിങ് ഹാര്‍ബറിൽ സന്ദർശനം നടത്തിയ എം.എല്‍.എ യന്ത്രവത്കൃത വാഷിങ് യൂനിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് പരിശോധിച്ചു.
ഹാര്‍ബറിലെ നിലവിലെ ശുചിത്വാവസ്ഥ ആരോഗ്യകരമല്ലെന്നും ഇത് മത്സ്യത്തിന്റെ വിലയിലും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുമെന്നും ഇതിനൊക്കെ പരിഹാരമാകുന്ന വിധത്തിലാണ് ഉയര്‍ന്ന മർദത്തിലുള്ള യന്ത്രവത്കൃത വാഷിങ് യൂനിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. കുറഞ്ഞ അളവില്‍ വെള്ളം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ ശുചീകരണം ഉറപ്പാക്കാമെന്നും എം.എൽ.എ പറഞ്ഞു.
ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ശുചീകരണ മെഷീന് പ്രവര്‍ത്തനം വിജയകരമായിരുന്നുവെന്നും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 25 ലക്ഷം രൂപ ചെലവ് വരുമെന്നും ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.