അഗതിമന്ദിരം കലക്ടർ ഇടപെട്ട് അടപ്പിച്ചു
text_fieldsചവറ: സൗകര്യമില്ലാതെ പ്രവർത്തിച്ച അഗതിമന്ദിരം കലക്ടർ ഇടപെട്ട് അടപ്പിച്ചു. അന്തേവാസികളെ സാമൂഹിക നീതി വകുപ്പിെൻറ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന് കൈമാറി. ചവറ പയ്യലക്കാവിന് സമീപം പ്രവർത്തിച്ച സാന്ത്വന സനാഥന തീരത്തിലെ 16 വയോധികരെയാണ് സാമൂഹികനീതി വകുപ്പിെൻറ നേതൃത്വത്തിൽ ഏറ്റെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ സാന്ത്വന സനാഥന തീരം ചെയർമാൻ ഷിഹാബ് മധുരിമക്കെതിരെ ചവറ പൊലീസ് കേസെടുത്തു.
അന്തേവാസികളെ കോവിഡ് പരിശോധനക്കുശേഷം കൊല്ലം കലക്ടറുടെ നിർദേശപ്രകാരം സി.ഐ നിസാമുദ്ദീൻ, ജില്ല സാമൂഹികനീതി ഓഫിസർ സിജു ബെൻ എന്നിവരിൽ നിന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ സോമരാജൻറ നേതൃത്വത്തിൽ ഏറ്റുവാങ്ങി. അഗതിമന്ദിരത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുകാട്ടി ഷിഹാബുദ്ദീൻ മധുരിമ ആരോഗ്യമന്ത്രിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.