ചവറ മിനി സിവില്‍ സ്റ്റേഷനില്‍ ഇഴജന്തു ശല്യം രൂക്ഷം
text_fieldsചവറ: നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന ചവറ മിനി സിവില്‍ സ്റ്റേഷനില്‍ ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം അഗ്നിരക്ഷ സേനയും പാമ്പ് പിടുത്ത സംഘവും എത്തിയാണ് ചവറ സബ് ട്രഷറിയിലെ ശുചിമുറിയില്‍ കയറിയ പാമ്പിനെ പിടികൂടിയത്.
സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് വടക്ക് വശം കാടുപിടിച്ചുനിൽക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇഴജന്തുക്കള്‍ ഓഫിസുകളില്‍ എത്തുന്നത്. കാട് പിടിച്ചുകിടക്കുന്ന പരിസരം വൃത്തിയാക്കാത്തതാണ് ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സമീപമുള്ള കാടുകള്‍ വെട്ടി വൃത്തിയാക്കേണ്ട ചുമതലയുള്ള പി.ഡബ്ല്യു.ഡി ഓഫിസും പരിസര ശുചീകരണത്തിന് പ്രചരണം നല്കുന്ന സര്‍ക്കാര്‍ ഓഫിസും ഈ സമുച്ചയത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.