പന്മനയില് ആളില്ലാത്ത വീട്ടില്‍നിന്ന് 18.5 പവന് കവര്‍ന്നു
text_fieldsചവറ: ആളില്ലാത്ത വീട്ടില്‍നിന്ന് 18.5 പവന് സ്വര്‍ണം കവര്‍ന്നു. പന്മന, ആക്കല്‍ ക്ഷേത്രത്തിന് തെക്ക് ശോഭ ഭവനത്തില്‍ സോമന് പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
രണ്ടു ദിവസം വീട്ടില്‍ ആളില്ലാത്തതിനാല്‍ ഞായർ, തിങ്കൾ ദിവസങ്ങളിലാകാം മോഷണം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ചുറ്റുമതിലും ഗേറ്റുമുള്ള വീടിെൻറ രണ്ടാം നിലയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. അടുക്കളവാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം.
അലമാരകളെല്ലാം തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയേപ്പാഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ചവറ പൊലീസ് കേസെടുത്തു. ആഗസ്റ്റ് അഞ്ചിന് സമാനമായ കവര്‍ച്ച പന്മന മുഖംമൂടി ജങ്ഷനിലെ വീട്ടിലും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.