കോവിഡ് ടെസ്റ്റിനും വാക്സിനേഷനും എത്താൻ ഒരേ കവാടം; ചവറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ അനാസ്ഥ
text_fieldsചവറ: സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് പരാതി. തിങ്കളാഴ്ച കോവിഡ് പരിശോധക്കും വാക്സിനേഷനും എത്തിയവരെ ഒരേ കവാടം വഴി പ്രവേശിപ്പിച്ചത് ആശങ്കക്കിടയാക്കി. രണ്ടുകവാടങ്ങളുള്ള ആശുപത്രിയുടെ കിഴക്കുഭാഗത്താണ് കോവിഡ് പരിശോധന സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഈ ഭാഗത്തെ ഗേറ്റ് അടഞ്ഞനിലയിലായിരുന്നു. വാക്സിനേഷൻ നടത്തുന്നത് മറ്റൊരു കെട്ടിടത്തിലും. രണ്ടുവിഭാഗത്തിലുള്ളവരെയും കയറ്റുന്നതും ഇറക്കുന്നതും പ്രധാന ഗേറ്റ് വഴി മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു.
പരിശോധനക്ക് എത്തുന്നവരിൽ പലരും പോസിറ്റിവ് ആകാൻ സാധ്യത ഉണ്ടായിരിക്കെയാണ് ഒരേവഴി ഉപയോഗിക്കുന്നത്. ആശുപത്രിയിലെത്തുന്ന എല്ലാവരും ഇടകലരുന്നതിന് സാഹചര്യമൊരുക്കിയത് അധികൃതരുടെ അനാസ്ഥയാണെന്നാണ് പരാതി. ഇക്കാര്യത്തിൽ െപാലീസും ജാഗ്രത കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വിദൂര സ്ഥലങ്ങളിലുള്ളവർ പോലും വാക്സിനെടുക്കാൻ ഇവിടെയെത്തുന്നത് തിരക്കുകൂടാൻ കാരണമാകുന്നു. ദിവസവും ഇരുനൂറോളം പേർക്കാണ് വാക്സിൻ സൗകര്യമുള്ളത്. വാക്സിൻ നൽകാൻ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങണമെന്നാണ് പൊതുജനങ്ങളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.